Image

ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ് മലയാളിയായ ഷിബു ജോണ്‍ കീരിപ്പേലിന്

Published on 01 November, 2018
ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ് മലയാളിയായ ഷിബു ജോണ്‍ കീരിപ്പേലിന്
 
മെല്‍ബണ്‍: ഇരുപതാമത് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡിന് അര്‍ഹനായത് മലയാളി സോഷ്യല്‍ വര്‍ക്കര്‍. വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേലിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷകാലമായി ഷിബു നടത്തിയ പരീക്ഷണാര്‍ത്ഥത്തിലുള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്. 

ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴില്‍ ഷിബു നടത്തിയ ’എ ട്രാഫിക് സിഗ്നല്‍സ് ഫ്രെയിം വര്‍ക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെന്‍ഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയില്‍ തിരിച്ചറിയുവാനുള്ള രണ്ടുവര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കിയ ഷിബുവിന് ഈവര്‍ഷം മിഡ് നോര്‍ത്ത് കോസ്റ്റ് ഇന്നോവേഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

കഴിഞ്ഞ 8 വര്‍ഷക്കാലമായി കോഫ്‌സ് ഹാര്‍ബര്‍ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠികുന്ന ഷിബുവിനെ തേടി ഒട്ടനവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട് . 2017ലെ ന്യൂ സൗത്ത് വെയില്‍സ് റിസര്‍ച്ച് ഇംപാക്ട് അവാര്‍ഡു കഴിഞ്ഞവര്‍ഷം ഷിബു കരസ്ഥമാക്കി. ന്യൂ സൗത്ത് വെയില്‍സ് അവാര്‍ഡ് ചടങ്ങില്‍ ഷിബു വരുന്ന മാസം അതിഥിയായി പങ്കെടുക്കും. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക