Image

ടൗണ്‍സ്‌വില്ല മിഷന്‍ ഇനി മുതല്‍ സെന്റ് അല്‍ഫോന്‍സ പാരീഷ്

Published on 27 October, 2018
ടൗണ്‍സ്‌വില്ല മിഷന്‍ ഇനി മുതല്‍ സെന്റ് അല്‍ഫോന്‍സ പാരീഷ്
ടൗണ്‍സ്‌വില്ല: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഓസ്‌ട്രേലിയന്‍ മിഷന്‍ ആയ ടൗണ്‍സ്‌വില്ലെ ഇടവകയായി ഉയര്‍ത്തപ്പെടുന്നു. ഒക്ടോബര്‍ 28 ന് (ഞായര്‍) ആണ് പ്രഖ്യാപനം. 

പത്തു വര്‍ഷങ്ങള്‍ക്കപ്പുറം ജോസ് കോയിക്കലച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ആരംഭിച്ച ടൗണ്‍സ്‌വില്‍ മിഷന്‍ പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇടവക ആയി പ്രഖ്യാപിക്കപെടുമ്പോള്‍ നൂറ്റി ഇരുപത്തിയേഴു കുടുംബങ്ങളായി ഉയര്‍ന്നു. കോയിക്കലച്ചനെ തുടര്‍ന്ന് ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളില്‍,ഫാ. തോമസ് പുളിക്കല്‍, ഫാ. ജോഷി ജോണ്‍,ഫാ.അബ്രഹാം ചേരിപ്പുറം എന്നിവര്‍ മിഷനില്‍ ചാപ്ലിന്‍മാരായി സേവനമനുഷ്ഠിച്ചു. 

മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന ഡിക്രി വിശുദ്ധ കുര്‍ബാന മധ്യേ വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി ഔദ്യോഗികമായി അറിയിക്കും. ഫാ. തോമസ് മടാനു, ഫാ. എബ്രഹാം ചേരിപുറം, ഫാ. സിബിച്ചന്‍ കൈപ്പന്‍പ്ലാക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹ കാര്‍മികരാകും. 

ഇടവക പ്രഖ്യാപനത്തിന് നാന്ദി കുറിച്ചുകൊണ്ട് മിഷനിലെ വിവിധ കൂട്ടായ്മ പ്രതിനിധികള്‍ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ കാഴ്ചസമര്‍പ്പണം നടത്തും. കാര്‍മികരായ വൈദികരും ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം,സാബു തുരുത്തിപ്പറമ്പില്‍ എന്നിവരും ചേര്‍ന്ന് ഭദ്രദീപം തെളിക്കും. തുടര്‍ന്ന് ഡോ. മാരിയോ ജോസ് നയിക്കുന്ന ഇടവക വിശുദ്ധീകരണ ധ്യാനം നടക്കും.

പരിപാടിയുടെ വിജയത്തിനായി കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റിഅംഗങ്ങളായ ബാബു,സിബി ,ജിബിന്‍,സെക്രട്ടറി ആന്റണി കുന്നുംപുറത്തു എന്നിവരുടെ നേതൃത്വതത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ചാപ്ലിന്‍ ഫാ. മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക