Image

കേരള ഫെസ്റ്റ് ഒക്ടോബര്‍ 20 ന്

Published on 29 September, 2018
കേരള ഫെസ്റ്റ് ഒക്ടോബര്‍ 20 ന്

സിഡ്‌നി: സിഡ്‌നി ബെഥേല്‍ മാര്‍ത്തോമ്മ ഇടവക അവതരിപ്പിക്കുന്ന അഞ്ചാമത് 'കേരള ഫെസ്റ്റ്' ഒക്ടോബര്‍ 20 ന് (ശനി) ഈസ്റ്റ് ഹില്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. 

പിറന്ന നാടിന്റെ സംസ്‌കാരം പുനര്‍സൃഷ്ടിക്കുവാനും അത് വരും തലമുറകളിലേക്ക് പകര്‍ന്നുനല്‍കുവാനും ലക്ഷ്യമിട്ട് ഇടവക മിഷനാണ് പരിപാടി ഒരുക്കുന്നത്. ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നാടന്‍ കായിക മത്സരങ്ങള്‍ , വടംവലി ,തട്ടുകട ,കേരള സദ്യ, ചെണ്ടമേളം തുടങ്ങിയവയാണ് പരിപാടിയുടെ പ്രത്യേകതകള്‍.

കേരളത്തിലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു സിഡ്‌നി ബെഥേല്‍ മാര്‍ത്തോമ്മ ഇടവക നടപ്പാക്കനുദ്ദേശിക്കുന്ന പദ്ധതികളുടെ ധനശേഖരണാര്‍ഥമാണ് ഈ വര്‍ഷത്തെ കേരള ഫെസ്റ്റ് ഒരുക്കുന്നത്. 

വിവരങ്ങള്‍ക്ക് : റവ .നിക്‌സണ്‍ ഡാനിയേല്‍ (വികാരി) 0400221158 ബിനു വി. ജോര്‍ജ് (കണ്‍വീനര്‍) 0426848390, ജിജി പീടികയില്‍ (ജോയിന്റ് കണ്‍വീനര്‍ ) 0449667489 , ജെറിന്‍ സാം (ഇടവക മിഷന്‍ സെക്രട്ടറി) 0469711489.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക