Image

ആറന്മുള ഓണ സദ്യയുമായി മെല്‍ബണ്‍ കെഎച്ച്എസ്എം

Published on 11 August, 2018
ആറന്മുള ഓണ സദ്യയുമായി മെല്‍ബണ്‍ കെഎച്ച്എസ്എം

മെല്‍ബണ്‍ : കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് (ശനി) നടക്കും. സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളില്‍ (397 407 സ്പ്രിംഗ് വേല്‍ റോഡ്., സ്പ്രിംഗ് വേല്‍, വിക്ടോറിയ 3171) രാവിലെ 10 മുതലാണ് ആഘോഷ പരിപാടികള്‍. 

നാല്‍പത്തിയൊന്ന് വിഭവങ്ങളും അഞ്ചു തരം പായസവും അടങ്ങിയ ആറന്മു ഓണ സദ്യയായിരിക്കും ഈ വര്‍ഷത്തെ ആഘോഷത്തിന്റെ മുഖ്യാകര്‍ഷണം.
കേരളത്തിന്റെ പരന്പരാഗത ആചാരങ്ങളും കലാരൂപങ്ങള്‍ക്കും പരമപ്രാധാന്യം നല്‍കുന്നതോടൊപ്പം, എല്ലാവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും മുന്‍പന്തിയിലുള്ള കെഎച്ച്എസ് എം ഇന്ന് മെല്‍ബണിലെ പ്രധാന കേരള സംഘടനയായി അറിയപ്പെടുന്നു. 

വിവിധ കലാപരിപരിപാടികളോടെ നത്തുന്ന ആഘോഷപരിപാടികളുടെ ടിക്കറ്റ് ഓണ്‍ലൈനില്‍ മാത്രം ലഭ്യമാണ്. 

വിവരങ്ങള്‍ക്ക് : 0403 595 702, 0406 868 611 .

റിപ്പോര്‍ട്ട് : വിജയകുമാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക