Image

കൈരളി ബ്രിസ്‌ബേന്‍ 'പൊന്നോണം 2018’ 26 ന്

Published on 03 August, 2018
കൈരളി ബ്രിസ്‌ബേന്‍ 'പൊന്നോണം 2018’ 26 ന്
ബ്രിസ്‌ബേന്‍: മലയാള ഭാഷയുടെ ചേലും സംസ്‌കാരത്തിന്റെ നിറച്ചാര്‍ത്തുകളും ലളിത സുന്ദരമായി അവതരിപ്പിക്കുന്ന കൈരളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 'പൊന്നോണം 2018’ ഓഗസ്റ്റ് 26 ന് ( ഞായര്‍) ഉച്ച കഴിഞ്ഞു മൂന്നിന് വില്ലാവോങ് ൗിശറൗ െകമ്യൂണിറ്റി സെന്ററില്‍ വിപുലമായി ആഘോഷിക്കുന്നു. 

അംഗങ്ങളുടെ സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനാവതരണങ്ങള്‍ , ലഘുനാടകം, വള്ളം കളി, തിരുവാതിര, സാജു കലവറ ഒരുക്കുന്ന ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകന്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്റ് സാജു ജോസഫ്, സെക്രട്ടറി ജിമ്മി അരിക്കാട്ട് എന്നിവര്‍ അറിയിച്ചു. 

ഓണ സദ്യക്ക് ശേഷം 7 മുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും കൊമേഡിയന്‍ കലാഭവന്‍ സതീഷും നേതൃത്വം നല്‍കുന്ന മെഗാഷോ അരങ്ങേറും. പിന്നണി ഗായകനും യുവജനങ്ങളുടെ ഹരവുമായ ഫ്രാങ്കോ, കോമഡി ഉത്സവത്തിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്‌റ്റേജ് ഷോകളിലെ നിറസാന്നിധ്യവുമായ കലാഭവന്‍ സതീഷ്, അടിപൊളി പാട്ടുകളിലൂടെ മലയാള മനസിനെ കീഴടക്കിയ പിന്നണി ഗായകന്‍ ഫഹദ് , ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്നു മലയാള സിനിമാ ലോകത്തു ഗാനരചയിതാവും പാട്ടുകാരിയുമായി വളര്‍ന്ന ഗായത്രി സുരേഷ് എന്നിവരോടൊപ്പം നൃത്തത്തിന് വിസ്മയ കാഴ്ചകള്‍ തീര്‍ക്കാന്‍ സിനിമ നടിയും നര്‍ത്തകിയും ആയ മറീനയും സുപ്രസിദ്ധ കൊറിയോഗ്രാഫര്‍ ജോമോനും ചേരുന്‌പോള്‍ ’ പൊന്നോണം 2018’ കൈരളി അംഗങ്ങളുടെ മനം കവരും എന്നതില്‍ സംശയമില്ല

മിതമായ നിരക്കിലാണ് നിലവിലുള്ള കമ്മിറ്റി 'പൊന്നോണം 2018’ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയും മാത്രമുള്ള ’പൊന്നോണം 2018’ ലേക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് 15 രൂപയുടെ സ്‌പെഷല്‍ നിരക്കും ലഭ്യമാണ്. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 12 രൂപയ്ക്കു ഗ്രൂപ്പ് ബുക്കിംഗ് ചെയ്യുവാനുള്ള അവസരവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കൊച്ചു കുട്ടികള്‍ക്കുള്ള ഓണസമ്മാനമായി ഈ വര്‍ഷം 5 വയസില്‍ താഴെ ഉള്ള എല്ലാ കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഓഗസ്റ്റ് 22 നു മുന്പ് പേര് രജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതാണ്.

മറുനാട്ടിലെ സ്വന്തം തിരക്കുകള്‍ക്കിടയില്‍ തങ്ങളുടെ പൈതൃകത്തെ തിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയില്‍ പൂ വാരി നിറച്ച്, പൂമുറ്റം തീര്‍ത്ത് അത്തം മുതല്‍ പത്തുദിവസം ആര്‍ത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കള്‍ക്ക് ആകാംവിധത്തില്‍ പകര്‍ന്നുനല്കാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് 'പൊന്നോണം 2018’ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക