Image

ആലപ്ര തച്ചരിക്കല്‍ ക്ഷേത്രത്തില്‍ വലിയ പടയണി ആഘോഷപൂര്‍വ്വം നടന്നു

Published on 29 March, 2012
ആലപ്ര തച്ചരിക്കല്‍ ക്ഷേത്രത്തില്‍ വലിയ പടയണി ആഘോഷപൂര്‍വ്വം നടന്നു
കോട്ടയം: പ്രസിദ്ധമായ ആലപ്ര തച്ചരിക്കല്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വലിയ പടയണി ആഘോഷപൂര്‍വ്വം നടന്നു. അര്‍ദ്ധരാത്രിയോടെ ആരംഭിച്ച പടയണിയില്‍ പിശാച്, മാടന്‍ , മറുത, പക്ഷി, യക്ഷി, കാലന്‍, ഭൈരവി തുടങ്ങിയ കോലങ്ങള്‍ അവതരിപ്പിച്ചു. കഴിഞ്ഞ 22ന് ചൂട്ടുവെപ്പോടെ ആരംഭിച്ച് ഗണപതി കോലം, അടവി, ഇടപ്പടയണി എന്നിവയ്ക്ക് ശേഷമാണ് ഇന്നലെ വലിയ പടയണി നടന്നത്.

മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലാരൂപമായ പടയണി അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയിലെ ഏക ക്ഷേത്രമാണിത്. ആലപ്ര ശ്രീ
ഭദ്ര പടയണി സംഘമാണ് തച്ചരിക്കല്‍ ക്ഷേത്രത്തിലെ പടയണിക്ക് നേതൃത്വം നല്‍കുന്നത്. മീന മാസത്തിലെ രോഹിണി നാളില്‍ അവസാനിക്കുന്ന ഏഴു ദിവസത്തെ പടയണിയാണിവിടുത്തേത്.

ഉത്സവത്തിന്റെ ആദ്യദിനം ഒന്‍പത് നാഴിക രാത്രി ചെല്ലുമ്പോള്‍ ഭഗവതിയെ പച്ചകുത്തിച്ചുകൊട്ടി ചൂട്ടുവെളിച്ചത്തില്‍ ശ്രീകോവിലില്‍ നിന്നെതിരേറ്റ് മീനത്തെ മൂലയ്ക്കല്‍ വാളും പീഠവും വച്ച് ആവാഹിച്ചിരുത്തുന്നു. രണ്ട് ദിവസങ്ങളില്‍ ചൂട്ടുവയ്പ് നടന്നു കഴിഞ്ഞാല്‍ ഗണപതിക്കോലം, പഞ്ചകോലം, അടവി, ഇടപ്പടയണി, വലിയപടയണി എന്നിങ്ങനെ ഏഴുദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഉത്സവം എട്ടാം ദിവസം പുലര്‍ച്ചെ പുറംഗുരുതിയോടെയാണ് സമാപിക്കുന്നത്.

പടയണിയുടെ വടക്കന്‍, തെക്കന്‍ ചിട്ടകളെ സമന്വയിപ്പിക്കുന്നതാണ് ആലപ്ര തച്ചരിക്കല്‍ പടയണി.


ആലപ്ര തച്ചരിക്കല്‍ ക്ഷേത്രത്തില്‍ വലിയ പടയണി ആഘോഷപൂര്‍വ്വം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക