Image

പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 21 July, 2018
പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

സിംഗപ്പൂര്‍: പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കല്ലാംഗ് തിയറ്ററില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള, ഗ്രാസ്സ്‌റൂട്ട് അഡ്വൈസര്‍ ലീ ചുവാംഗ് എന്നിവരില്‍നിന്ന് ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

സംഗീതലോകത്തിന് പതിറ്റാണ്ടുകളായി നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പ്രശസ്ത പിന്നണിഗായിക വാണി ജയറാം പ്രവാസി എക്‌സ്പ്രസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹയായി. മലയാളികളുടെ പ്രിയനടനും ദേശീയ അവാര്‍ഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് പ്രവാസി എക്‌സ്പ്രസ് ആക്റ്റിംഗ് എക്‌സല്ലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. യുവ വായനക്കാര്‍ക്കിടയില്‍ പ്രവാസി എക്‌സ്പ്രസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ വിജയിയായ ഐശ്വര്യ ലക്ഷ്മി യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവായി. ആനി ലിബു യുഎസ്എ (വനിതാ രത്‌നം) അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗര്‍) എന്നീ അവാര്‍ഡുകളും കരസ്ഥമാക്കി.

വ്യത്യസ്ത ബിസിനസ് മേഖലകളിലായി നല്‍കപ്പെട്ട ബിസിനസ് എക്‌സല്ലന്‍സ് അവാര്‍ഡിന് ഷേര തന്പി (ഡൗസര്‍ ഗ്രൂപ്പ്), ഫിലിപ്പ് മൈക്കല്‍ (ഥഅതകട), പ്രഭിരാജ് എന്‍ (ആരിസ് ഗ്രൂപ്പ്) എന്നിവര്‍ അര്‍ഹരായി.

മറ്റു മേഖലകളിലെ അവാര്‍ഡ് ജേതാക്കള്‍ താഴെപ്പറയുന്ന വരാണ്. എംഎം ഡോള (ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ്), സിഎം അഷ്‌റഫ് അലി മലേഷ്യ (സോഷ്യല്‍ എക്‌സലന്‍സ്), അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗര്‍), ഇന്‍ഡിവുഡ് ടിവി (മീഡിയ എക്‌സലന്‍സ്), ജലീല നിയാസ് (സ്‌പെഷല്‍ അവാര്‍ഡ് വിഷ്വല്‍ ആര്‍ട്‌സ് എക്‌സലന്‍സ്), ഹേമമാലിനി ഒമാന്‍ (സ്‌പെഷല്‍ അവാര്‍ഡ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍).

വാണി ജയറാം, അഭിജിത്ത് കൊല്ലം, ലക്ഷ്മി ജയന്‍, വൈഷ്ണവ് ഗിരീഷ്, പ്രസീത ചാലക്കുടി എന്നിവര്‍ പങ്കെടുത്ത ഗാനമേളയും സുരാജ് വെഞ്ഞാറമൂട്, ബിനു കമാല്‍ എന്നിവരുടെ മിമിക്രിയും അരങ്ങേറി. സിംഗപ്പൂരിലെ മലയാളി നാടന്‍പാട്ട് ട്രൂപ്പായ എസ്‌കെകെഎന്‍ ജാന്‌ഗോസ് അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, മറ്റു ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക