ക്യാമ്പല്ടൗണ്: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൂളോംഗ് ഗോംഗ് രൂപതയിലേക്ക് സഭയുടെ ചാപ്ലെയിനായി നിയമിതനായ റവ. ഫാ. തോമസ് ആലൂക്ക മാര്‍ച്ച് 19ന് ക്യാമ്പല്ടൗണ് സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ദേവാലയത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ യോഗത്തില്‍ ക്യാമ്പല്ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ റവ. ഫാ. തോമസ് ആലൂക്കക്ക് സ്വാഗതം ആശംസിച്ചു.
റിപ്പോര്‍ട്ട്: തോമസ് കുരിശുങ്കല്‍