Image

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ 'വിജയോത്സവം 2018' ജൂലൈ 21ന്

Published on 11 July, 2018
അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ 'വിജയോത്സവം 2018' ജൂലൈ 21ന്
മെല്‍ബണ്‍: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ രണ്ടാം വാര്‍ഷിക ആഘോഷം ക്യാച്ച്മിസ്‌റ്റോര്‍ 'വിജയോത്സവം 2018’ ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മെല്‍ബണിലുള്ള ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഓര്‍ത്ത്‌ഡോക്‌സ് ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെടും. അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനുമായിരുന്ന ഐ.എം. വിജയനാണ് മുഖ്യാതിഥിയായി ആഘോഷങ്ങളില്‍ പങ്കുചേരുന്നത്.

സിനിമാലയിലൂടെ മലയാള ടിവി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനുമായ പ്രമോദ് മാളയും 'വിജയോത്സവം 2018'ന്റെ വേദിയില്‍ എത്തിച്ചേ ം. മെല്‍ബണിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍ ടോം ജോസഫും ആശംസകളുമായി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കും.

മെല്‍ബണിലെ വിവിധ ചെണ്ടമേള ടീമുകളുടെ പ്രകടനവും ബോളിവുഡ് ഡാന്‍സുകളും മെല്‍വോയ്‌സ് ഓര്‍ക്കസ്ട്ര ഒരുക്കുന്ന ഗാനമേളയും ഉള്‍പ്പെടെ വിവിധങ്ങളായ കലാപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഡിന്നറോടെ വാര്‍ഷികാഘോഷം സമാപിക്കും. മെല്‍ബണിലെ പ്രശസ്ത ഫര്‍ണിച്ചര്‍ ഷോപ്പായ ക്യാച്ച്മിസ്‌റ്റോര്‍, ഹോം ലോണ്‍ സ്‌പെഷ്യലിസ്റ്റ് പിഎഫ്ജി മണി, ജിഎംബി വിന്‍ഡൊ കവറിങ്ങ്‌സ്, മൈ വിന്‍ഡോ ഡെക്കറേഷന്‍സ്, ഐഎച്ച്ഏന്‍എ., ഫ്‌ളൈവേള്‍ഡ്, വേവ്‌സ് ഡിജിറ്റല്‍ മീഡിയ, മൊമെന്റ്‌സ് ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് സ്റ്റുഡിയോ എന്നിവരാണ് വിജയോത്സവം 2018 സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 

പരിപാടിയില്‍ പങ്കെടുക്കാന്‍ താന്ര്യമുള്ളവര്‍ക്കുള്ള ടിക്കറ്റുകള്‍ ആല്‍ഫായുടെ ഭാരവാഹികളായ സോജി(0422 435 378), മാര്‍ട്ടിന്‍ (0470 463 081), ജോബി (0430 489 071), ലൈജു (0426 380 083) ഷാജി (0434 010 205). സിജൊ (0433 500 750) എന്നിവരില്‍ നിന്ന് ലഭിക്കും.

അഡ്രസ്: 212 ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീന്‍സ്ബറോ.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക