Image

സിഡ്‌നിയില്‍ മെഗാ തിരുവാതിര ഓഗസ്റ്റ് 18ന്

Published on 22 June, 2018
സിഡ്‌നിയില്‍ മെഗാ തിരുവാതിര ഓഗസ്റ്റ് 18ന്

സിഡ്‌നി: പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. 110 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര ഓഗസ്റ്റ് 18ന് കിംഗ്‌സ് വുഡ് ഹൈസ്‌കൂളിലാണ് അരങ്ങേറുക. 

സിഡ്‌നി മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് നൂറിലധികം പേര്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്. ലക്ഷ്മി സുജിത്ത് ചിട്ടപ്പെടുത്തിയ തിരുവാതിര കളിയോടൊപ്പം നിരവധി കലാ പരിപാടികളും ഓണ സദ്യയും ഈ വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായിരിക്കും. പരിപാടിയില്‍ പെന്റിത്ത് സിറ്റി കൗണ്‍സില്‍ മേയറും സ്ഥലം എംപിയും മുഖ്യാതിഥികളായി പങ്കെടുക്കും.

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക