Image

ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി പ്രസിഡന്റ്

Published on 25 March, 2012
ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി പ്രസിഡന്റ്
ന്യു യോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റായി, ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ജോര്‍ജ് ഏബ്രഹാമിനെ, കോണ്‍ഗ്രസ് നേത്രുത്വംനിയമിച്ചു.
ശുദ്ധ് ജസുജയാണുസീനിയര്‍ വൈസ് പ്രസിഡന്റ്; വൈസ് പ്രസിഡന്റുമാരായി ചാക്കോത്ത് രാധാക്രുഷ്ണന്‍, നാഗേന്ദര്‍ റാവു മടവാരം എന്നിവരെയും നിയമിച്ചു. കന്‍വല്‍ സ്രാ ആണു ട്രഷറര്‍.
കളത്തില്‍ വര്‍ഗീസ്, ഡോ. നജ്മാ സുല്‍ത്താന, പാം കവാത്ര, മൊഹിന്ദര്‍ സിംഗ് ഗിസ്ലിയന്‍, കരംജിത് സിംഗ് ധാരിവാള്‍, ഫുമാന്‍ സിംഗ് എന്നിവരാണു എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍.
ഒരു വ്യാഴവട്ടക്കാലമായി പ്രസിഡന്റായിരുന്ന ഡോ. സുരിന്ദര്‍ മല്‍ഹോത്രയെ ചെയര്‍മാന്‍ എമെരിറ്റസ് ആയി നിയോഗിച്ചു. എന്നാല്‍ അദ്ധേഹത്തിനു ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. പ്രധാന ചടങ്ങുകള്‍ക്ക് അദ്ധേഹത്തെ ക്ഷണിക്കുകയും അര്‍ഹമായആദരവ് നല്‍കുകയും വേണം. ഗ്രൂപ്പ് പൊളിറ്റിക്‌സിനു ഉപരിയായി പ്രവര്‍ത്തിക്കാന്‍ ഇത് അദ്ധേഹത്തെ പ്രാപ്തമാക്കും. അദ്ധേഹം പ്രസിഡന്റായിരുന്ന കാലത്ത് ഉണ്ടായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ധേഹത്തിനു അനുമതി ഉണ്ടായിരിക്കും.
കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെ പാടുള്ളു എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ആകാന്‍ ആവില്ല.
ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശ വിഭാഗത്തിന്റെ ചെയര്‍മാന്‍ കരണ്‍ സിംഗാണു നിയമനം നടത്തിയത്. നിലവിലുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ കാലാവധി മാര്‍ച് 31-നു അവസാനിക്കും. അന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണു പുതിയ ഭാരവാഹികളെ നിയമിച്ചിരിക്കുന്നത്.
പുതിയ കമ്മിറ്റി എത്രയും വേഗം യോഗം ചേരണം. നിലവിലുള്ള സാഹചര്യം വിലയിരുത്തുകയും സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. പര്‍സ്പരമുള്ള പോരാട്ടത്തിനു ഒരു പാട് സമയവും ഊര്‍ജവും ഇതിനകം പാഴാക്കി. ഇനി അവ ഒഴിവാക്കി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം-കത്തില്‍ പറയുന്നു.
കുറെക്കാലമായി നടന്നു വരുന്ന ഗ്രൂപ്പ് വഴക്കില്‍ തനിക്കു ഏറെ ഖേദം തോന്നിയിരുന്നു. ഇതേത്തുടര്‍ന്നു പ്രവഹിച്ച ഈമെയിലുകളും കത്തുകളൂം ദുഖകരമായിരുന്നു. ഇത്തരം നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. നിലവിലുള്ള കമ്മിറ്റി സൗഹ്രുദത്തില്‍ പ്രവര്‍ത്തിക്കുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ അതിനു വിപരീതമായാണു കാര്യങ്ങള്‍ നടന്നത്-കത്തില്‍ പറയുന്നു.
ഈ സ്ഥാനലബ്ദി വലിയ അംഗീകാരമാണെന്നും ഇതു തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും ജോര്‍ജ് ഏബ്രഹാം പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഗ്രൂപ് വഴക്കും ചെളി വാരിയെറിയലും ഉണ്ടാകാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കും.
ഒരു ദശാബ്ദമായി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കല്ലിശേരി സ്വദേശിയായ ജോര്‍ജ് ഏബ്രഹാം ബാലജന സഖ്യത്തിലൂടെയാണു സംഘടനാ പ്രവര്‍ത്തന രംഗത്തു വന്നതു. യു.എന്നില്‍ പെന്‍ഷന്‍ ഫണ്ട് വിഭാഗം മേധാവിയായിരുന്നു. ഭാര്യ ലോണ. രണ്ടു പുത്രന്മാര്‍.
George Abraham, Former Chief Technology Officer at the United Nations, 36 years with U..N. served as CTO for UN Pension Fund's IT global Operations
came to U.S. in 1968,
Secretary-General - INOC, USA 2011-12
Founding General Secretary of INOC from 2001- 2011
Founding Member and former coordinator- Non-Resident Indians for Secular and Harmonious India (NRI-SAHI)
Founding Member and Chairman - Kerala IT Alliance (KITA)
Served as General Secretary for Kerala Samajam and on Director Board of FIA
Volunteerd in election campaigns in India and played a vitalrole in Tharoor campaign.
 
Co-authored the book on 'Mattering to India' with T.P. Sreenivasan a book on Tharoor campiagn
Author of many articles and speaker at various forums
Activist on human rights issues and part of the NRI delegations to India promoting Peace and Harmony 
 
Received B.S. and M.S. degrees  from New York Institute of Technology

Mr. Chakot Radhakrishnan

He is a boyish looking 69 year old with years of experience with Congress party and its activities since 1960:

Kerala Student Union leader along with Sri. Vayalar Ravi, Shri. A. K. Antony and Oommen Chandy;

Participated in  High School Vimochana Samaram ( Congress agitation that unseated Communist Govt in Kerala in 1959 and  provided leadership to the youth  with strategy and planning;

Joined  TATA Steelworks in 1962 and became management representative for the steel workers union in Jamshepdur;

Good relation with Bihar Chief Ministers and  Congress M.P. Late Sri Michael John who was very close to Nehruji and Indiraji;

Through his friendships and union activities Radhakrishnan became an intermediary to communicate with union reps and management and consequently  came in contact with Indiraji as a Congress Steel Workers Union Representative;

Worked closely with number of great leaders in India and became confidante to some of them such as  Shri Dhavanji, Sri. Fotedarji, Sri. Natwarsinghji, Sri. Sheshanji and Sri P C Alexanderji. He also met Dr Karan Singhji on few occasions in Delhi that was at high tide period with Indiraji;

 Upon his trip to Delhi for Tata's official matter he occasionally met with Indiraji at her residence along with one of the above leaders. 

Mr. Radhakrishna is a founder member of Indian National Overseas Congress and serving as the Executive Vice-President until now. He campaigned for Dr. Malhotra to become the President and on Dias with Prime Minister Manmohan Singh, Mr. Natwar Singh and Murli Deora when Smt. Sonia Gandhi inaugurated INOC in 2003.

He was  the chief guest of Capt. Amirender Singh Chief Minister of Punjab with a high powered trade NRI investors in 2000. He is also the president of NRI investors to Punjab, Andhra and Kerala;

He currently serves also as the Chairman of the National  Advisory Council for the Kerala Chapter of INOC, USA.
ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി പ്രസിഡന്റ്ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി പ്രസിഡന്റ്ജോര്‍ജ് ഏബ്രഹാം ഐ.എന്‍.ഒ.സി പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക