മെല്‍ബണ്‍: ഓസ്‌ട്രേലിയ, യുകെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് സെപ്റ്റംബര്‍ മുതല്‍ പരിഷ്‌കരിക്കുന്നു.
റീഡിംഗില്‍ മൂന്നു പാര്‍ട്ടായും ലിസണിംഗ് ടെസ്റ്റ് ഒരു ഭാഗം മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലേക്കും സ്പീക്കിംഗ് ടെസ്റ്റില്‍ കമ്യൂണിക്കേഷന്‍ സ്‌കില്‍സ് കൂടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിലായിരിക്കും പഴയ സിലബസില്‍ പരീക്ഷ എഴുതാനുള്ള അവസാനത്തെ അവസരം. മേയ് 15 മുതല്‍ പരീക്ഷ എഴുതുന്നതിനുള്ള അവസാനത്തെ റെസിഡന്‍ഷ്യല്‍ പരിശീലനം കൊച്ചിയിലെ ഇലിപ് അക്കാഡമിയില്‍ ആരംഭിക്കും.
പുതിയ രീതിയില്‍ പരീക്ഷ എഴുതുന്നതിനാവശ്യമായ വിവരങ്ങള്‍ ഇന്ത്യയിലെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ ആദ്യത്തെ പരിശീലന കേന്ദ്രമായ കൊച്ചിയിലെ ഇലിപ്പ് അക്കാഡമിയില്‍ 9744000704 നിന്നും ജൂണ്‍ മുതല്‍ ലഭിക്കും പുതിയ രീതിയില്‍ പരീക്ഷ എഴുതുന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മേയ് 24 ന് (ശനി) രാവിലെ 11 മുതല്‍ ഇലിപ് അക്കാഡമിയില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്നും അറിയാന്‍ കഴിയും. സെമിനാര്‍ നയിക്കുന്നത് ഓസ്‌ട്രേലിയന്‍ നിന്നുള്ള ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് വിദഗ്ധരാണ്. ജൂലൈ മുതല്‍ പുതിയ രീതിയില്‍ പരീക്ഷ എഴുതുന്നതിനുള്ള പരിശീലനം ഇലിപ്പ് അക്കാഡമിയില്‍ ആരംഭിക്കും. ഇവിടെ പരിശീലനം നല്‍കുന്നത് ഓസ്‌ട്രേലിയന്‍ അധ്യാപകരാണ്. കൊച്ചിയിലെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രവും ഇലിപ്പ് ആണ്.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍