Image

കേരളം ഉയരങ്ങളിലേക്ക് ; മുഖ്യമന്തി ആഗോള ജനപ്രിയന്‍

ചാരുമൂട് ജോസ് Published on 09 March, 2012
കേരളം ഉയരങ്ങളിലേക്ക് ; മുഖ്യമന്തി ആഗോള ജനപ്രിയന്‍
1)മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ സുതാര്യ ഭരണവും ജനസമ്പര്‍ക്ക പരിപാടികളും ലോകരാഷ്ട്രങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെയും അംഗീകാരവും പ്രശംസയും നേടിക്കഴിഞ്ഞു. UNDP(United Nations Developement Programms) കേരളത്തിലെ ഭരണരീതികള്‍ പഠിച്ചു മനസ്സിലാക്കി മറ്റുള്ള രാജ്യങ്ങളില്‍ ആഗോള തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പഠന കമ്മറ്റികളെ നിയോഗിച്ചിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഓരോ കേരളീയനും സ്വന്തം ജന്മനാട് ദൈവത്തിന്റെ സ്വന്തം നാടാകാന്‍ പഠന കമ്മറ്റികളെ നിയോഗിച്ചിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഓരോ കേരളീയനും സ്വന്തം ജന്മനാട് ദൈവത്തിന്റെ സ്വന്തം നാടാകാന്‍ അധിക താമസമില്ല എന്ന് ആശ്വസിക്കാം.
മുഖ്യമന്ത്രിയുടെ പകലിരവില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും, ഇരുപത്തി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും, വിശ്രമമില്ലാതെ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു അപ്പോള്‍ തന്നെ ഫയലുകളും പ്രശ്‌നങ്ങളും ഒപ്പിട്ടു തീര്‍പ്പു കല്പിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയെയും ഇന്ത്യാ മഹാരാജ്യമോ മറ്റുള്ള ഏതെങ്കിലും ജനാധിപത്യ രാജ്യങ്ങളിലോ, ഏകാധിപത്യ രാജ്യങ്ങളിലോ സംഭവിച്ചിട്ടില്ലാത്ത പ്രക്രിയയാണ്; ഇടതുപക്ഷത്തുള്ള ഉദ്യോഗസ്ഥ പ്രമുഖരുടെ അട്ടിമറിക്കിടയിലും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിലാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.
2.) കേവലം പത്തുമാസങ്ങള്‍ കൊണ്ട് വികസനത്തിനായി വ്യക്തമായ കര്‍മ്മപദ്ധതികളുമായി, അഴിഞ്ഞു കിടന്ന ബ്യൂറോക്രസിയെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഊണും ഉറക്കവും വെടിഞ്ഞ് ജനഹൃദയങ്ങളിലേക്കു വിനീത ഹൃദയനായി രക്ഷകന്റെ കരുതലോടെ താഴെത്തട്ടിലേക്ക് ഇറങ്ങി വന്ന് ഉടന്‍ പ്രശ്‌ന പരിഹാരം ചെയ്ത് ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നെടുത്ത ഒരു മുഖ്യമന്ത്രിയും ചരിത്രത്തിലില്ല.
വികസനങ്ങളോടു അവഹേളനവും, പകയും വിദ്വേഷവും, ദല്ലാളന്മാരുടെ കുതന്ത്രങ്ങളും, ക്രമസമാധാനത്തകര്‍ച്ചയും, വിവാദങ്ങളും ടോട്ടല്‍ തട്ടിപ്പുമായി അഞ്ചു വര്‍ഷം ഭരിച്ചു മുടിച്ച മിമിക്രി ഭരണം കേരള ജനതയെ പത്തുകൊല്ലം പിന്നോട്ടാക്കിയത് ജനം ഒരിക്കലും മറക്കില്ല. ലോട്ടറി തട്ടിപ്പുകളും, ഭൂമി പതിച്ചു കൊടുക്കലിലും അനധികൃത നിയമനങ്ങളും നടത്തി ഗുണ്ടാത്തലവന്മാരും മക്കള്‍ രാഷ്ട്രീയക്കാരും ഖജനാവു കാലിയാക്കി, മത തീവ്രവാദികളെ കൂട്ടുപിടിച്ചു മതാദ്ധ്യക്ഷന്മാരെ നികൃഷ്ട ജീവികളാക്കി ചിത്രീകരിച്ചും ഉത്തരവു കിട്ടുമ്പോള്‍ അക്ഷരംപ്രതി അനുസരിക്കുന്ന DYFI ഗുണ്ടകള്‍ നടത്തിയ അക്രമണ പരമ്പരകളും കാലത്തിനു അപമാനം വരുത്തി പൊടിതട്ടി ഇറങ്ങിപ്പോയ സഖാവ് അച്ചുതാനന്ദന്‍ കേരളജനതയെ അഞ്ചു വര്‍ഷം ഹൈജാക്ക് ചെയ്ത് കൊള്ള ചെയ്യുകയായിരുന്നു എന്നു തെളിവുകള്‍ സാക്ഷി പറയുന്നു.
3) തിരഞ്ഞെടുപ്പു വരുമ്പോള്‍ ഒന്നിക്കുകയും പ്രത്യയ ശാസ്ത്രം വിടര്‍ത്തിപ്പിടിക്കുകയും, മാനിഫെസ്റ്റോകള്‍ വിതറി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരിലും, ഭൂരഹിതരുടെ പേരിലും മുതലക്കണ്ണീര്‍ പൊഴിച്ചു വോട്ടുകള്‍ കവര്‍ന്നെടുത്തിട്ട് അധികാരം കിട്ടുമ്പോള്‍ മലക്കം മിറയും, മാഫിയ സംഘത്തിന്റെ വശംവദരായി വിളറിപിടിച്ചു ഭരണചക്രം മറിക്കുമ്പോള്‍ സമ്മതിദായകരെ അതിദാരുണമായി അവഹേളിക്കുന്നത് കമ്മ്യൂണിസിറ്റ് ഭരണത്തിന്റെ സിദ്ധാന്തമാക്കി തീര്‍ത്ത കുട്ടി സഖാക്കള്‍ക്ക് ഇനി കേരളത്തില്‍ ഒരു ഭരണം തിരിച്ചു പിടിക്കാമെന്ന വ്യാമോഹം അമ്പേ നടക്കില്ല എന്നു ജനം മുന്നറിയിപ്പു നല്‍കാന്‍ തുടങ്ങി.
തൊഴിലുറപ്പും, മിനിമം വേജും, റോഡു വികസനം, അതിവേഗ റെയില്‍ , മെട്രോ വിഴിഞ്ഞം, കണ്ടെയിനര്‍ ടെര്‍മിനല്‍ , ഐറ്റിപാര്‍ക്കുകള്‍ , സ്വയം തൊഴില്‍ കണ്ടെത്തുന്നവര്‍ക്കുള്ള ധനസഹായം, കോച്ചു ഫാക്ടറി, കാരുണ്യം ലോട്ടറി തുടങ്ങി ജനഹിതമറിഞ്ഞു പ്രവര്‍ത്തിക്കുന്ന, അതിവേഗം ബഹുദൂരം വികസനത്തിലേക്ക് സ്വപ്ന പദ്ധതികളുമായി ദീര്‍ഘ വീക്ഷണത്തോടെ മുന്നോട്ടു കുതിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി ഉയരങ്ങളില്‍ എത്തിക്കുമെന്നുള്ളതിന് ആര്‍ക്കും സംശയം ഇല്ല.
4.) ഇത്തരം വികസ മുന്നേറ്റത്തിന്റെ മാറ്റൊലികള്‍ പ്രവാസി മലയാളികളിലും തുളച്ചു കയറുന്നത് വളരെ പ്രകടമാണ്. പല പ്രവാസികളും ചെറുതും വലുതുമായ പദ്ധതികള്‍ നേരിട്ടു ഏറ്റെടുക്കാന്‍ തുടങ്ങിയത് വ്യഗ്രത കൊണ്ടു മാത്രമല്ല. ഇവിടെയാണ് ഭാവി എന്നു തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് സത്യം. പ്രവാസി സംഘടനകളും, മഹാസംഘടനകളും, ഒത്തൊരുമിച്ചു ചിന്തിക്കുവാന്‍ സമയമായി. ശുചിത്വ കേരളത്തിനായി, മാലിന്യ വിമുക്ത സംസ്ഥാനത്തിനായി; മെച്ചപ്പെട്ട റോഡുകള്‍ക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പ്രവാസികള്‍ ബാദ്ധ്യസ്ഥരാണ്. സ്വന്തം ഗ്രാമത്തിലെ ഒരു കിലോമീറ്റര്‍ റോഡു വീതം മാലിന്യ വിമുക്തമായി പരിരക്ഷിക്കുവാന്‍ ഓരോ പ്രവാസികളും ഓരോ കിലോമീറ്റര്‍ വീതം ദത്തെടുക്കുവാന്‍ വ്യഗ്രത കാട്ടണം. പ്രവാസി നേതാക്കന്മാര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കണം. ഓരോ ജില്ലകളിലും ആധുനിക സംവിധാനമുള്ള ആബുലന്‍സിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രവാസി സംഘടനകള്‍ തുടക്കമിട്ടു വരുന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും, ശുദ്ധജല വിതരണവും പ്രവാസികള്‍ ഏറ്റെടുക്കും. ഏവരും ഒത്തൊരുമിച്ചു വരും കാലങ്ങളില്‍ പ്രവര്‍ത്തിച്ചു കൂട്ടായ പരിശ്രമത്തോടെ കേരളത്തെ യഥാര്‍ത്തത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാം.
ജയ്ഹിന്ദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക