Image

`മാറ്ററിംഗ്‌ ടു ഇന്ത്യ'- ഡോ.ടി.പി ശ്രീനിവാസന്‍ (ഗ്രന്ഥാസ്വാദനം)

തമ്പി ആന്റണി Published on 24 February, 2012
`മാറ്ററിംഗ്‌ ടു ഇന്ത്യ'- ഡോ.ടി.പി ശ്രീനിവാസന്‍ (ഗ്രന്ഥാസ്വാദനം)
വിശ്വപ്രസിദ്ധ നയതന്ത്രജ്ഞനും അനുഗ്രഹീത ഗ്രന്ഥകാരനും നോവലിസ്‌റ്റും ആയ ശശി തരൂരിന്റെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശം ഒരു ചരിത്ര സംഭവം ആയിരുന്നു.

ഒരു താരപരിവേഷത്തോടെയാണ്‌ അദ്ദേഹം കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരത്ത്‌ ഇന്ത്യന്‍ ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരരംത്തു കാലുകുത്തിയത്‌. ഒരു വലിയ അഗ്നിപരീക്ഷണത്തെ അദ്ദേഹം നേരിടുകയായിരുന്നു.

മാതൃഭൂമിക്കു വേണ്ടി തന്നാലാവതു ചെയ്യുക എന്ന അദമ്യമായ ആഗ്രഹമാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രേരകശക്തി.

ശശി തരൂരിന്റെ `തെരഞ്ഞെടുപ്പ്‌ കാംപെയിന്‍' ആധാരമാക്കി അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശ്‌സതിയാര്‍ജ്ജിച്ച നയതന്ത്രജ്ഞനും അമേരിക്കന്‍ മലയാളികള്‍ക്കു പ്രിയങ്കരനും ആയ ബഹുമുഖ പ്രതിഭ ഡോ.ടി.പി ശ്രീനിവാസന്‍ രചിച്ച `മാറ്ററിംഗ്‌ ടു ഇന്ത്യാ' എന്ന ഗ്രന്ഥം പഠനാര്‍ഹവും പുത്തന്‍ ഉള്‍ക്കാഴ്‌ചകള്‍ നല്‍കുന്നതുമാണ്‌.

ഭരണനിപുണന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വിഖ്യാതനായ ഡോ.ഡി.ബാബുപോള്‍ ഐ.എ.എസ്‌ ഈ പുസ്‌തകത്തിന്‌ പ്രൗഡഗംഭീരമായ ഒരു അവതാരികകൊണ്ട്‌ തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു.

ഡോ.ശ്രീനിവാസന്റെ ഈ ഗ്രന്ഥത്തില്‍ സര്‍വ്വശ്രീഃ അശ്വതി ചോകര്‍തി, എം.ജി രാധാകൃഷ്‌ണന്‍, ഇ.എം രാജീവ്‌, ജോര്‍ജ്‌ ഏബ്രഹാം, ശ്രീധരന്‍ ശേഖര്‍ എന്നീ പ്രശസ്‌ത അതിഥിലേഖകര്‍ എഴുതിയ പ്രബന്ധങ്ങള്‍ വിലപ്പെട്ടതാണ്‌.

യു.എന്‍ ഉദ്യോഗസ്ഥന്‍, ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറി, കിറ്റ (KITA), എന്‍.ആര്‍.ഐ സാഹി (NRI SAHI) തുടങ്ങിയ സാംസ്‌കാരിക -സാങ്കേതിക രാഷ്‌ട്രീയ പ്രസ്‌്‌ഥാനങ്ങളുടെ ശില്‌പി എന്നീ നിലകളിലെല്ലാം അമേരിക്കയിലെ ഇന്ത്യാക്കാരുടെ സാംസ്‌കാരിക വേദികളില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രഭാഷകനും പ്രബന്ധകാരനും ആയ ശ്രീ. േജാര്‍ജ്‌ ഏബ്രഹാമിന്റെ `അവിസ്‌മരണീയ യാത്ര' എന്ന ലേഖനം ശശി തരൂര്‍ കാംപെയിനിന്റെ ഒരു വാങ്‌മയ ചിത്രം വരച്ചുകാട്ടുന്നു.

അമേരിക്കയിലും കേരളത്തിലും മാത്രമല്ല ലോകത്തെമ്പാടും വിശാലമായ സുഹൃദ്‌വലയം ഉള്ള ശ്രീ.ജോര്‍ജ്‌ ഏബ്രഹാമിന്‌ തന്റെ അനുഭവസമ്പത്ത്‌ ശ്രീ.ശശി തരൂരിന്റെ ഇലക്ഷന്‍ കാമ്പെയിനില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. ശശി തരൂരിന്റെ പ്രചാരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിന്‌ ശ്രീ.ജോര്‍ജ്‌ ഏബ്രഹാം ചെയ്‌ത ശ്രമങ്ങള്‍ക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ സ്‌നേഹിതന്മാര്‍ പിന്തുണ നല്‍കിയിരുന്നു.

ശ്രീ. ജോര്‍ജ്‌ ഏബ്രഹാം ഗുരുസ്ഥാനീയനായി ആദരിക്കുന്ന ശ്രീ. പാലാ കെ.എം മാത്യൂ ബാലജനസഖ്യ പ്രവര്‍ത്തനകാലത്തെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.എം ഹസ്സന്‍, ഇബ്രാഹീം ഖാന്‍ തുടങ്ങിയവര്‍ ഇ.അഹമ്മദ്‌ എം.പി, അഖിലേന്ത്യാതലത്തില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കളും ആയി സൗഹൃദ ബന്ധം ഉള്ള ചേകോട്ട്‌ രാധാകൃഷ്‌ണന്‍, പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ തോമസ്‌ മുളക്കന്‍ ഇങ്ങനെ പോകുന്നു പ്രശസ്‌തരുടെ നിര.

മലങ്കര കത്തോലിക്കാ സഭയുടെ മേര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ക്ലിമ്മീസ്‌ കാതോലിക്കോസ്‌ നല്‍കിയ പിന്തുണ വിസ്‌മരിക്കാനാവില്ല.

വിവിധ സഭകളുടെ നേതാക്കള്‍, പ്രതിഭാധനരായ സാഹിത്യകാരന്മാര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇങ്ങനെ ജീവിതത്തിന്റെ വിവിധ മണ്ഡല വ്യക്തിമുദ്ര ചാര്‍ത്തിയ നിരവധി പ്രശസ്‌തവ്യക്തികള്‍ ശശി തരൂരിന്‌ ഉള്ളഴിഞ്ഞ്‌ പിന്തുണ നല്‍കി.

ശശി തരൂരിനെ മുസ്ലീം വിരോധിയായി ചിത്രീകരിച്ചുകൊണ്ടുള്ള ദുഷ്‌പ്രചാരണം ദൂരീകരിക്കുന്നതിന്‌ ജോര്‍ജ്‌ ഏബ്രഹാമിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

ജനിച്ചതും, വളര്‍ന്നതും പഠിച്ചതും ജീവിതത്തില്‍ അധിക പങ്കും ചെലവഴിച്ചതും ഇന്ത്യക്ക്‌ വെളിയില്‍ ആയിരുന്നതുകൊണ്ട്‌ `ഭാരതവിരുദ്ധന്‍' ആയി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. പക്ഷേ ശശി തരൂര്‍ ഒരിക്കലും ഭാരതീയ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ രചനകളില്‍ അധികപങ്കും ഭാരതത്തെ േകന്ദ്രീകരിച്ചുള്ളതാണ്‌.

ഒരു ഭാരതീയനാണ്‌ താനെന്ന്‌ തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശശി തരൂര്‍ തെളിയിച്ചിട്ടുണ്ട്‌.

നിരവധി മഹാപുരുഷന്മാര്‍ വിജയകിരീടം ചൂടുകയും ചിലര്‍ കാലിടറുകയും ചെയ്‌ത തിരുവനന്തപുരം പാര്‍ലമെന്റ്‌ നിയോജകമണ്ഡലത്തില്‍ ഒരു വലിയ പോരാട്ടത്തിനു ശേഷം അവസാനം ആ അതുല്യപ്രതിഭ വിജയ മകുടം ചൂടി.

ശില്‌പസുന്ദരമായ ചെറുകഥകളെപ്പോലെ ചാരുതയാര്‍ന്ന ഒരു ലേഖനമാണ്‌ ശ്രീ.ജോര്‍ജ്‌ ഏബ്രഹാം രചിച്ച `അവിസ്‌മരണീയമായ യാത്ര'.
`മാറ്ററിംഗ്‌ ടു ഇന്ത്യ'- ഡോ.ടി.പി ശ്രീനിവാസന്‍ (ഗ്രന്ഥാസ്വാദനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക