Image

സിപിഎമ്മിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തം: ഒഐസിസി

Published on 07 February, 2012
സിപിഎമ്മിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തം: ഒഐസിസി
വിക്‌ടോറിയ: യേശുവിന്റെ അന്ത്യഅത്താഴരംഗം വികലമാക്കി ചിത്രീകരിച്ചതുവഴി സിപിഎമ്മിന്റെ സമീപകാലത്തെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് ഒഐസിസി ഓസ്‌ട്രേലിയ. 

തെറ്റുകളില്‍നിന്നും തെറ്റുകളിലേക്ക് അവര്‍ വഴുതുന്നതിന്റെ തെളിവാണ് ഈ ചിത്രീകരണം. സിപിഎമ്മുകാര്‍ നടത്തുന്ന വന്‍ അഴിമതികളെ മൂടിവയ്ക്കാനാണ് ലോക രക്ഷനായ യേശുവിനെ വിപ്ലവകാരിയാക്കാനുള്ള അവരുടെ ശ്രമം വിലപ്പോകില്ലെന്നും, ഇത് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കപടതന്ത്രമാണെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സഭകള്‍ക്കുനേരെ മുന്‍പും സിപിഎം ഇതുപോലെയുള്ള അപക്വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണെ്ടന്നും അന്നൊക്കെ സിപിഎം അതിന് കനത്ത വില നല്‍കേണ്ടിവരുകയും ചെയ്തിട്ടുണെ്ടന്ന് കമ്മറ്റി വിലയിരുത്തി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുകയും ജാതീയമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി മതങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്തിട്ടുള്ള സിപിഎം അതിന്റെ തനിനിറം ഒരിക്കല്‍കൂടി പുറത്തെടുത്തിരിക്കുന്നു. സിപിഎമ്മിന്റെ ഈ നിലപാട് ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്. ഏതെങ്കിലും ഒരു മതത്തെ വൃണപ്പെടുത്തി കേരളത്തില്‍ സിപിഎമ്മിന് പിടിച്ചുനില്‍ക്കാനാകുമെന്ന് കരുതേണ്ട. തെറ്റുതിരുത്തി സിപിഎം നേതാക്കള്‍ മാപ്പുപറയണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി. സാജു, ബിനോയി പോള്‍, ബൈജു ഇലഞ്ഞിക്കുടി, ജോര്‍ജ് തോമസ്, അരുണ്‍ പാലയ്ക്കലോടി, ഏണസ്റ്റ് ജോണി സണ്ണി, റിന്‍സി ജെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജോജി ജോണ്‍ സ്വാഗതവും അജോ അങ്കമാലി നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക