Image

പുകചുരുളുകള്‍ക്ക് ചിത്രമാനവീയം

Published on 04 February, 2012
പുകചുരുളുകള്‍ക്ക് ചിത്രമാനവീയം
പുകച്ചുരുളുകള്‍ വായുവില്‍ വിലയം പ്രാപിക്കാനുള്ളതാണ്. എന്നാല്‍ ഇനി പുകച്ചുരുളുകള്‍ക്ക് ചിത്രപഥം തീര്‍ക്കുവാനാകുമെന്ന പരീക്ഷണത്തിലാണ് കോഴിക്കോട്ട് ചാലപ്പുറം സ്വദേശിയായ എം.രമേഷ് ബാബു.

പുകയെ ആവാഹിച്ച് ഒരു ചിത്രപതങ്കം പാറപ്പിക്കുകയെന്ന മായാമോഹം ഇവിടെ വിജയിക്കുന്നു. പുകയുടെ നിറത്തിലും രൂപത്തിലും അവയുടെ രൂപകലയിലും പലരും ശ്രദ്ധിക്കാറുണ്ട്. ചന്ദനത്തിരിയെരിയുമ്പോള്‍ കുട്ടികള്‍ പുകചുരുളുകളെ കയ്യിലൊതുക്കാന്‍ ശ്രമിക്കാറുണ്ട്. സിഗററ്റോ ബീഡിയോ വലിച്ച് ഊതുന്ന ഏകാകിയും പുകച്ചുരുളുകളുടെ വളവുകളും ചെരിവുകളും ശ്രദ്ധിക്കും. ഏതോ ഒരു രാഗത്തിന്റെ ആരോഹണ അവരോഹണങ്ങള്‍ക്ക് ചുവടൊപ്പിക്കുന്ന രീതിയിലാണ് പുകചുരുളുകള്‍. അങ്ങിനെ അങ്ങിനെ ഇങ്ങനെയൊരു പുകചുരുളുകളെ മനനം ചെയ്ത് ചിത്രമാക്കിയ മഹത്വമാണീ പ്രദര്‍ശനസൃഷ്ടികള്‍ .

പുകചുരുളുകള്‍ ജ്വലിക്കാറില്ല. ഇവിടെ രമേശന്റെ ചിത്രങ്ങള്‍ നിറചാര്‍ത്തില്‍ മുങ്ങിക്കുളിക്കുകയാണ്. പൊന്നിന്റെയും തങ്കത്തിന്റെയും നിറം ചാര്‍ത്തിയതും നീലാകാശത്തിന്റെ നീലിമയില്‍ ലയിക്കുകയും ചെയ്യാറുണ്ട് പുക. രമേശ് സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാനല്ല ഈ സൃഷ്ടികളുടെ പിതൃസ്ഥാനം ഏറ്റെടുക്കുന്നത്. പുക അങ്ങിനെ എവിടെയെങ്കിലും ലയിക്കാനുള്ളതല്ല!

ചന്ദനത്തിരി കത്തിക്കുമ്പോഴുണ്ടാകുന്ന പുകയെ ക്യാമറയില്‍ പ്രേത്യേക ആംഗിളില്‍ പകര്‍ത്തി മനോഹരമായ കളര്‍ടോണുകള്‍ നല്‍കിയാണ് രമേഷ് ബാബു പുതിയ മാധ്യമമാക്കിയത്. അന്തരീക്ഷത്തില്‍ വലയം ചെയ്യുന്ന ചന്ദനത്തിരിയുടെ പുകയില്‍ നിന്ന് വിവിധ രൂപങ്ങള്‍ പകര്‍ത്തി രമേഷ് ബാബു പ്രദര്‍ശനത്തിനെത്തിക്കുകയാണ്.

ക്യാമറയുമായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചന്ദനത്തിരിയുടെ പുക പ്രത്യേക രൂപത്തില്‍ എത്തുന്ന കൃത്യസമയത്ത് ക്ലിക്ക് ചെയ്താണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. അതിലേക്ക് രമേഷ് ബാബുവിന്റെ കളര്‍ സെന്‍സും കൂടി ചേര്‍ന്നപ്പോള്‍ കാഴ്ചകാര്‍ക്ക് വിവിധ രൂപങ്ങള്‍ എന്നു തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് ലഭിച്ചത്. സോഫ്റ്റ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രമേഷിന് തുടക്കത്തില്‍ ഹോബിയായി തുടങ്ങിയ ഫോട്ടോഗ്രാഫി. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ട സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിനന്ദങ്ങളും പ്രോത്സാഹനവുമാണ് ഇത് കൂടുതല്‍ ഗൗരവമായി കാണുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതൊരു പ്രദര്‍ശനത്തിലേക്ക് എത്തുവിധം വളര്‍ന്നതും.

രമേഷ് ബാബുവിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം ഇന്ന് കോഴിക്കോട്ട് സൃഷ്ടി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം ചിത്രകാരന്‍മാരായ പ്രഭാകരനും കബിത മുഖ്യോപാധ്യയയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 4 മുതല്‍ 6 വരെ വരെയാണ് പ്രദര്‍ശനം.
പുകചുരുളുകള്‍ക്ക് ചിത്രമാനവീയംപുകചുരുളുകള്‍ക്ക് ചിത്രമാനവീയംപുകചുരുളുകള്‍ക്ക് ചിത്രമാനവീയംപുകചുരുളുകള്‍ക്ക് ചിത്രമാനവീയംപുകചുരുളുകള്‍ക്ക് ചിത്രമാനവീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക