Image

ഡോ. സജി ജോര്‍ജിന് ഹിന്ദ് രത്‌ന അവാര്‍ഡ്

Published on 23 January, 2012
ഡോ. സജി ജോര്‍ജിന് ഹിന്ദ് രത്‌ന അവാര്‍ഡ്
മെല്‍ബണ്‍: മലയാളിയായ ആയുര്‍വേദ ഡോക്ടര്‍ സജി ജോര്‍ജ് ഹിന്ദ് രത്‌ന അവാര്‍ഡിന് അര്‍ഹനായി. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്കായി വര്‍ഷംതോറും നല്‍കി വരുന്ന പുരസ്‌കാരമാണിത്. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 31-ാമത് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസിലാണ് പുരസ്‌കാരം സമ്മാനിക്കുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിദേശ ഇന്ത്യക്കാരോടൊപ്പം കേന്ദ്രമന്ത്രിമാരും വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.

ഡോ. സജി കഴിഞ്ഞ ഏഴു വര്‍ഷമായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആയുര്‍ക്ലിനിക് എന്ന പേരില്‍ ആയുര്‍വേദ ചികില്‍സ നടത്തുന്നു. പരമ്പരാഗത ചികില്‍സാരംഗത്തെ സേവനമികവിന് ഓസ്‌ട്രേലിയന്‍ എക്‌സലന്‍സ് അവാര്‍ഡ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് 2011 ല്‍ അര്‍ഹനായി.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പെരുമ്പള്ളിക്കുന്നേല്‍ പി.സി. വര്‍ക്കിയുടെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജോവാന്‍ ഹോമിയോ ഡോക്ടറാണ്. മകള്‍: മമത.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക