Image

രാഷ്ട്രം സ്വാതന്ത്ര്യദിനമാഘോഷിച്ചു

Published on 15 August, 2011
രാഷ്ട്രം സ്വാതന്ത്ര്യദിനമാഘോഷിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രം സ്വാതന്ത്ര്യദിനസ്മരണ പുതുക്കി. രാജ്യമെമ്പാടും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയും മധുരം വിളമ്പിയും ഭാരതജനത 65 ാം സ്വാതന്ത്ര്യദിനം കൊണ്ടാടി.

സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണസിരാകേന്ദ്രങ്ങളിലും വിവിധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പതാകയുയര്‍ത്തി. സമരവും പ്രതിഷേധങ്ങളും കൊണ്ട് ലോക്പാല്‍ ബില്ലില്‍ മാറ്റങ്ങളുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനു തടയിടുന്ന അഴിമതി തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതാകയുയര്‍ത്തി. വിവിധസേനാവിഭാഗങ്ങളുടെ പരേഡില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ സംസ്ഥാനമന്ത്രിമാര്‍ പതാകയുയര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക