ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വി.
ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളില്‍ റവ.ഫാ.
കുര്യാക്കോസ് പാടച്ചിറയുടെ (സജു അച്ചന്‍) മുഖ്യകാര്‍മികത്വത്തില്‍
നടത്തപ്പെടുന്നു.
ഓഗസ്റ്റ് 14-ന് കൊടി ഉയര്‍ത്തല്‍, ഓഗസ്റ്റ് 19-ന്
കണ്‍വെന്‍ഷന്‍ പ്രസംഗം, ഓഗസ്റ്റ് 20-ന് ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്
ആദ്ധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം, കലാപരിപാടികള്‍, സന്ധ്യാപ്രാര്‍ത്ഥന,
പ്രസംഗം. ഓഗസ്റ്റ് 21 -ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന റവ.ഫാ. കുര്യാക്കോസ്
പാടച്ചിറ (സജു അച്ചന്‍), റവ.ഫാ. ബിനു മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കും.
തുടര്‍ന്ന് റാസ, 12.30-ന് നേര്‍ച്ച വിളമ്പ്.
വികാരി റവ.ഫാ. തമ്പാന്‍
വര്‍ഗീസ്, ട്രസ്റ്റി പ്രിന്‍സ് സക്കറിയ, സെക്രട്ടറി റോയി തോമസ് എന്നിവര്‍
ഈവര്‍ഷത്തെ പെരുന്നാളിന് നേതൃത്വം നല്‍കുന്നതാണ്. ബിജി ബേബി ഉഴത്തില്‍
അറിയിച്ചതാണിത്. (972 965 6599).