Image

ക്രിസ്റ്റിന്‍ ജോസഫ്‌ ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ മത്സര ജേതാവ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 August, 2011
ക്രിസ്റ്റിന്‍ ജോസഫ്‌ ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ മത്സര ജേതാവ്‌
ഡാളസ്‌: ഫൊക്കാന യൂത്ത്‌ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തിയ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ ഏകദേശം 25 കുട്ടികള്‍ പങ്കെടുത്തു. ടെക്‌സാസ്‌ റീജിയണില്‍ നിന്നുള്ള ഈ പ്രതിഭകള്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ മാത്രമല്ല മെന്റര്‍ മാത്ത്‌ എന്ന മത്സരത്തിലും പങ്കെടുത്തു.

സ്‌പെല്ലിംഗ്‌ ബീയില്‍ ക്രിസ്റ്റിന്‍ ജോസഫ്‌ ഒന്നാം സ്ഥനത്തും മെറിന്‍ മാത്യു രണ്ടാം സ്ഥാനത്തും എത്തി. മെന്റല്‍ മാത്ത്‌ മത്സരത്തില്‍ 20 ഹൈസ്‌കൂള്‍ കുട്ടികളാണ്‌ പങ്കെടുത്തത്‌. അഞ്‌ജലി കോശി ഒന്നാം സ്ഥനത്തും ക്രിസ്റ്റിന്‍ ജോസഫ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം ബേസില്‍ ഏലിയാസ്‌ കരസ്ഥമാക്കി. വാശിയേറിയ മത്സരമായിരുന്നു ഡാളസ്‌ റാഡിസന്‍ ഹോട്ടലിലെ കണ്‍വന്‍ഷന്‍ വേദിയില്‍ അരങ്ങേറിയത്‌.
ക്രിസ്റ്റിന്‍ ജോസഫ്‌ ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ മത്സര ജേതാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക