Image

ബോസ്റ്റണ്‍ യാക്കോബായ പള്ളിയില്‍ `കന്നി 20' പെരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 August, 2011
ബോസ്റ്റണ്‍ യാക്കോബായ പള്ളിയില്‍ `കന്നി 20' പെരുനാള്‍
ബോസ്റ്റണ്‍: കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി -20 പെരുന്നാള്‍) ബോസ്റ്റണ്‍ യാക്കോബായ പള്ളിയില്‍ 2011 സെപ്‌റ്റംബര്‍ 30, ഒക്‌ടോബര്‍ 1 (വെള്ളി, ശനി) ദീവസങ്ങളില്‍ നടത്തപ്പെടുന്നു. പരിശുദ്ധ ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയത്തിലെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ സാന്നിധ്യമുണ്ടായിരിക്കും.

സെപ്‌റ്റംബര്‍ 30-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം എന്നിവയും, ഒക്‌ടോബര്‍ 1-ന്‌ രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിളമ്പ്‌ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികള്‍. ഈ പള്ളിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ബഹു. പുന്നൂസ്‌ ഏബ്രഹാം അച്ചന്‌ പള്ളിയുടെ വകയായുള്ള പാരിതോഷികം പെരുന്നാള്‍ ചടങ്ങുകളോടനുബന്ധിച്ച്‌ ബഹു. തീത്തോസ്‌ തിരുമേനി നല്‍കുന്നതായിരിക്കും.

പെരുന്നാള്‍ ചടങ്ങുകളില്‍ ബന്ധപ്പെട്ട്‌ പരിശുദ്ധ ബസ്സേലിയോസ്‌ ബാവായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അമ്പതു ഡോളര്‍ പെരുന്നാള്‍ ഷെയര്‍ എടുത്ത്‌ വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ക്കപ്പെടുവാന്‍ സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി (പ്രസിഡന്റ്‌) 732 505 8339, കുര്യാക്കോസ്‌ മണിയാറ്റുകുടിയില്‍ (വൈസ്‌ പ്രസിഡന്റ്‌) 781 249 1934, ജോണ്‍ ജേക്കബ്‌ (സെക്രട്ടറി) 508 904 5674, ബിനു ജോസഫ്‌ (ട്രഷറര്‍) 978 995 1235. www.stbasilsboston.org കുര്യാക്കോസ്‌ മണിയാറ്റുകുടിയില്‍ അറിയിച്ചതാണിത്‌.
ബോസ്റ്റണ്‍ യാക്കോബായ പള്ളിയില്‍ `കന്നി 20' പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക