Image

ശ്രീ. ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ്സില്‍ ദിവസ ദീപാരാധനക്ക് തുടക്കമായി

പി.പി.ചെറിയാന്‍ Published on 13 August, 2011
ശ്രീ. ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ്സില്‍ ദിവസ ദീപാരാധനക്ക് തുടക്കമായി

ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി, കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മ്മാണ സ്ഥലത്തിനടുത്തുള്ള ഒരു ഹാളിലാണ് താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ.കാണിപ്പയൂര്‍ കൃഷന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
 
കേരളാ ഹിന്ദു സൊസൈറ്റി വെസ്റ്റ്കീറ്റില്‍ നടതതികൊണ്ടിരുന്ന എല്ലാ പരിപാടികളും ഇനി മുതല്‍ പുതിയ സ്ഥലത്തു വച്ചായിരിക്കും നടത്തപ്പെടുക എന്ന് പ്രസിഡന്റ് ശ്രീ.കേശവന്‍ നായര്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 7മണി മുതല്‍ 8 മണിവരെ തുറന്നു പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ ദീപാരാധന 7.30 മണിക്കാണ് നടത്തപ്പെടുക. എല്ലാ ഭക്തജനങ്ങള്‍ക്കും ദീപാരാധനയില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിക്കും. ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന പൂജകള്‍ ശ്രീ ഭട്ടതിരിപ്പാടും, ശ്രീ.മുരളീധരന്‍ പോറ്റിയുമാണ് നിര്‍വഹിച്ചത്.

ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ ഭാഗവത കോകില ശ്രീമതി മംഗളം രാമസ്വാമിയുടെ നാരായണീയ യജ്ഞത്തോടെ സമാപിച്ചു.ഡാളസ്സിലെയും സമീപപ്രദേശങ്ങളിലേയും അനേക ഭക്തജനങ്ങള്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്ത് ശ്രീകൃഷ്ണാനുഗ്രഹം ഏറ്റുവാങ്ങിയതായി ട്രസ്റ്റി ചെയര്‍ ശ്രീ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ശ്രീ. ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ്സില്‍ ദിവസ ദീപാരാധനക്ക് തുടക്കമായിശ്രീ. ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ്സില്‍ ദിവസ ദീപാരാധനക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക