ഡാളസ് : ചെങ്ങന്നൂര്‍ കളിക്കല് പടിക്കല്‍ സിംസണ്‍ മാമ്മന്‍ ( ബേബിച്ചന് )68
ഡാളസില്‍ വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് നിര്യാതനായി. കൊല്ലാട് കൊടുവത്ത്
അമ്മിണിക്കുട്ടിയാണ് സഹധര്‍മ്മിണി. ഡെന്നീസ്, ജാനസ് എന്നിവര്‍ മക്കളും റീമ,
ഷോണ്‍ എന്നിവര്‍ മരുമക്കളുമാണ്. പരേതന് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ
ചര്‍ച്ച് ഇടവകാംഗമായിരുന്നു.
1970-ല്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത
ഇദ്ദേഹം ഡാളസിലെ മാര്‍ത്തോമ്മാ ഇടവകയുടെ ആദ്യകാല
സ്ഥാപകനേതാക്കളിലൊരാളായിരുന്നു. ഡാളസ് സിറ്റി വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്നു.
ആഗസ്റ്റ് 13-ാം
തീയതി രാവിലെ 9 മണിക്ക് ശവസംസ്ക്കാര ശുശ്രൂഷകള്‍ റെസ്റ്റ്ലാന്‍ഡ് ഫൂണറല്‍
ഹോമില്‍ വച്ച് ആരംഭിക്കുന്നതും റെസ്റ്റ്ലാന്റ് സെമിത്തേരിയില്‍ അടക്കം
ചെയ്യുന്നതുമായിരിക്കും. ഫൂണറല്‍ ഹോമിന്റെ മേല്‍വിലാസം - 13005 ഗ്രീന്‍വില്‍
അവന്യൂ, ഡാളസ്, ടെക്സാസ്.
ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഷോണ്‍ - 469-231-2928