Image

സ്വാമി ഉദിത്‌ ചൈതന്യജി ഷിക്കാഗോയില്‍ സത്‌സംഗ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
സ്വാമി ഉദിത്‌ ചൈതന്യജി ഷിക്കാഗോയില്‍ സത്‌സംഗ്‌ നടത്തി
ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ക്ഷണപ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്ന സ്വാമി ഉദിത്‌ ചൈതന്യജി ഷിക്കാഗോയില്‍ മൂന്നിദിവസം നീണ്ടുനിന്ന സത്‌സംഗിലും സെമിനാറുകളില്‍ പങ്കെടുത്തു. ഗീതാമണ്‌ഡലം ആതിഥേയത്വം വഹിച്ച മൂന്നുദിവസത്തെ സത്‌സംങ്‌കള്‍ ഷാംബെര്‍ഗിലും ഓക്ക്‌ബ്രൂക്കിലും, മൗണ്ട്‌പ്രൊസ്‌പെക്‌ടസിലും വെച്ച്‌ നടത്തപ്പെട്ടു.

എല്ലാ മനുഷ്യരിലും ദൈവചൈതന്യം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും അതിന്‌ ജാതിമതഭേദമില്ലെന്നും, പക്ഷെ ആ ചൈതന്യത്തെ നിലനിര്‍ത്തുന്നതിന്‌ നമ്മുടെ പ്രവൃത്തിക്കനുസരിച്ചാരിക്കുമെന്നും സ്വാമിജി ഏവരേയും ഓര്‍മ്മപ്പിച്ചു. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും നാം സ്വന്തം പ്രവൃത്തികളിലൂടെ സൃഷ്‌ടിക്കുന്നതാണെന്നും അതിനുള്ള പരിഹാരം സ്വയം നിയന്ത്രണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും അതിനായി നമ്മിലുള്ള ദൈവചൈതന്യത്തെ ഉദ്ധീപിപ്പിക്കണമെന്നും സ്വാമിജി പറഞ്ഞു. ഇതാണ്‌ ഭാരതീയ വേദഉപനിഷത്തുക്കള്‍ നല്‍കുന്ന സന്ദേശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 750-ല്‍ അധികം പേര്‍ സ്വാമിജിയുടെ മൂന്നുദിവസത്തെ സത്‌സംഗില്‍ പങ്കെടുത്തു. ഏവരുടേയും വിവിധ ചോദ്യങ്ങള്‍ക്ക്‌ സ്വാമിജി ആത്മീയമായും സയന്റിഫിക്കായും മറുപടി നല്‍കി.

ഷിക്കാഗോയിലെ സ്വാമിജിയുടെ പരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ള, ശിവന്‍ മുഹമ്മ, അരവിന്ദ്‌ പിള്ള, വാസുദേവന്‍പിള്ള, സുനിതാ നായര്‍, അപ്പുക്കട്ടന്‍ നായര്‍, പ്രസാദ്‌ നാരായണന്‍ കുട്ടപ്പന്‍, സതീശന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
സ്വാമി ഉദിത്‌ ചൈതന്യജി ഷിക്കാഗോയില്‍ സത്‌സംഗ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക