Image

റോക്ക്‌ലാന്റ്‌ മിഷനില്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പൗരോഹിത്യജൂബിലി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
റോക്ക്‌ലാന്റ്‌ മിഷനില്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പൗരോഹിത്യജൂബിലി ആഘോഷിച്ചു
റോക്ക്‌ലാന്റ്‌: ന്യൂയോര്‍ക്കിലെ പ്രഥമ സീറോ മലബാര്‍ മിഷനായ റോക്ക്‌ലാന്റ്‌ മിഷന്റെ ആദ്യ ഡയറക്‌ടറും, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ഇടവക വികാരിയുമായ ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ നാല്‍പ്പതാം പൗരോഹിത്യ ജൂബിലി റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷനില്‍ ആഘോഷിച്ചു. പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന ജോസച്ചനെ കത്തിച്ച നാല്‍പ്പത്‌ മെഴുകുതിരികളുമായി അണിനിരന്ന ബാലികാ-ബാലന്മാരുടേയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്തും, ഫ്രാന്‍സീസ്‌ മത്തായിയും ചേര്‍ന്ന്‌ ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫാ. ജോസ്‌ കണ്ടത്തിക്കുടി അര്‍പ്പിച്ച നന്ദി പ്രകാശനബലിയില്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌, ഫാ. ഏബ്രഹാം വല്ലയില്‍, ഫാ. ജ്യൂവല്‍ എന്നീ വൈദീകര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ ജേക്കബ്‌ സ്വാഗതം ആശംസിച്ചു. യുവജന പ്രതിനിധികളായ അഘോഷ്‌ അലക്‌സ്‌, ജെമ്മി ജയിംസ്‌, ടിയാര റോയി എന്നിവര്‍ ജോസച്ചനുമായുള്ള സൗഹൃദസ്‌മരണകള്‍ പങ്കുവെച്ചു. റോയ്‌ ആന്റണി (എസ്‌.എം.സി.സി), ഇന്നസെന്റ്‌ ഉലഹന്നാന്‍ (സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍), ആനിയമ്മ ജയിംസ്‌ (മാതൃസംഘം) എന്നീ സംഘടനാ പ്രതിനിധികള്‍ അച്ചന്‌ മംഗളാശംസകള്‍ നേര്‍ന്നു.

മുഖ്യ പ്രഭാഷണം നടത്തിയ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌, കല്ലുംമുള്ളും നിറഞ്ഞ പാത വെട്ടിയൊരുക്കി തന്റെ പിന്‍ഗാമികള്‍ക്ക്‌ പട്ടുപരവാതാനി വിരിച്ചുനല്‍കിയ ജോസച്ചന്റെ പ്രവര്‍ത്തനങ്ങളെ ഏറെ ശ്ശാഘിക്കുകയും പ്രശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്‌തു. ഫാ. ഏബ്രഹാം വല്ലയില്‍ ദൈവപരിപാലനത്തിലൂടെയുള്ള ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ അചഞ്ചലമായ വിശ്വാസത്തെ പ്രകീര്‍ത്തിച്ചു.

കൈക്കാരന്മാരായ ജോസഫ്‌ വാണിയപ്പള്ളിയും, ഫ്രാന്‍സീസ്‌ ക്ലമന്റും ആശംസകള്‍ നേരുകയും ഇടവകയുടെ ഉപഹാരം അച്ചന്‌ സമ്മാനിക്കുകയും ചെയ്‌തു.

നേഹ ജോ മാത്യു, ടിന്റു ഫ്രാന്‍സീസ്‌, ജോ മാത്യു, സോഫിയ മണലില്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, ഷൈന്‍ റോയി അണിയിച്ചൊരുക്കിയ നൃത്തശില്‍പ്പവും ചടങ്ങിനു മാറ്റുകൂട്ടി.

ഫാ. ജോസ്‌ കണ്ടത്തിക്കുടി തന്റെ നന്ദി പ്രകാശനത്തില്‍ തനിക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹാദരങ്ങള്‍ക്ക്‌ കൃതജ്ഞതയര്‍പ്പിക്കുകയും `മുള്‍ക്കിരീടം തന്നൊരുക്കുന്നു നാഥന്‍, സ്വര്‍ഗ്ഗത്തിലെനിക്കിടം തന്നിടുവാന്‍' എന്ന ഫാ. തദേവൂസിന്റെ ഗാനം തനിക്ക്‌ കൂടുതല്‍ പ്രത്യാശ നല്‍കുന്നുവെന്ന്‌ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ അദ്ദേഹം തന്റെ സന്തോഷം ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ലീലാ മേനോന്റെ കൃതജ്ഞതയോടെ ചടങ്ങ്‌ സമാപിച്ചു.

തുടര്‍ന്ന്‌ സോഷ്യല്‍ ഹാളില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത്‌ ജോസ്‌ അച്ചന്‍ തന്റെ ആദ്യ ഇടവകാംഗങ്ങളുമായി സ്‌നേഹം പങ്കുവെച്ചു. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ മിഷനില്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പൗരോഹിത്യജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക