Image

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഒവിബിഎസ്‌ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഒവിബിഎസ്‌ സമാപിച്ചു
സ്റ്റാറ്റന്‍ഐലന്റ്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഓഗസ്റ്റ്‌ 2 മുതല്‍ 6 വരെ നടത്തിയ ഒവിബിഎസ്‌ അനുഗ്രഹീതമായി സമാപിച്ചു. 2 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയാണ്‌ ഒവിബിഎസ്‌ സംഘടിപ്പിച്ചത്‌. `മക്കളേ നിങ്ങളുടെ അമ്മയപ്പന്‍മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍, അതു ന്യായമല്ലോ' എന്ന വേദവാക്യമായിരുന്നു പ്രധാന തീം.

ആരാധന, വേദപുസ്‌തക പാരായണ പഠനം, ഗാനപരിശീലനം, വിവിധതരം ഗെയിമുകള്‍ തുടങ്ങിയവ അരങ്ങേറി. ഇടവകയിലെ മാര്‍ത്തമറിയം സമാജം അംഗങ്ങള്‍ ഭക്ഷണക്രമീകരണങ്ങള്‍ നടത്തി.

ഓഗസ്റ്റ്‌ ഏഴാംതീയതി കുര്‍ബാനാനന്തരം നടത്തിയ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. ഇടവക വികാരി റവ.ഫാ. ടി.എ. തോമസിന്റെ നേതൃത്വത്തില്‍ ആന്‍സാ തോമസാണ്‌ ഒവിബിഎസ്‌ പ്രോഗ്രാം കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌. ഇടവകയ്‌ക്കുവേണ്ടി സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഒവിബിഎസ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക