Image

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന്‌ രാഷ്‌ട്രപതിക്ക്‌ ശിപാര്‍ശ നല്‍കി

Published on 10 August, 2011
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന്‌ രാഷ്‌ട്രപതിക്ക്‌ ശിപാര്‍ശ നല്‍കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്‌ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന്‌ സര്‍ക്കാര്‍ രാഷ്ട്രപതിയോട്‌ ശുപാര്‍ശ ചെയ്‌തതായി റിപ്പോര്‍ട്ട്‌.

2001 ല്‍ നടന്ന പാര്‍ലമെന്റ്‌ ആക്രമണത്തില്‍ ഡല്‍ഹി ഹൈക്കോടതിയാണ്‌ അഫ്‌സല്‍ ഗുരുവിന്‌ വധശിക്ഷ വിധിച്ചത്‌. വധശിക്ഷ പിന്നീട്‌ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു.

അഫ്‌സല്‍ ഗുരു വധശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കിയിരുന്നു. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ശുപാര്‍ശ രാഷ്ട്രപതിക്ക്‌ നല്‍കിയിട്ടുണ്ടെന്ന്‌ രാജ്യസഭയില്‍ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക