Image

എയര്‍ ഇന്ത്യയ്‌ക്ക്‌ ഇന്ധനം നല്‍കില്ല: എണ്ണ കമ്പനികള്‍

Published on 10 August, 2011
എയര്‍ ഇന്ത്യയ്‌ക്ക്‌ ഇന്ധനം നല്‍കില്ല: എണ്ണ കമ്പനികള്‍
ന്യൂഡല്‍ഹി: വന്‍ തോതില്‍ കുടിശിഖ വരുത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യയ്‌ക്ക്‌ ഇന്ധനം നല്‍കുന്നത്‌ നിര്‍ത്തിവയ്‌ക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചു. ഇത്‌ വീണ്ടും എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കും. പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളാണ്‌ ഇന്ധനം നല്‍കുന്നത്‌ നിര്‍ത്തിവച്ചത്‌. നേരത്തെ മേയ്‌ അവസാനം കമ്പനികള്‍ ഇത്തരത്തില്‍ ഇന്ധനം നിര്‍ത്തിവച്ചതി നെത്തുടര്‍ന്ന്‌ 147 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കുടിശികയായി ഏകദേശം 2,300 കോടി രൂപയാണ്‌ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്‌പ്രസും എണ്ണ കമ്പനികള്‍ക്ക്‌ നല്‍കാനുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക