Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കുട്ടികള്‍ക്ക്‌ പഠന സഹായം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 August, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കുട്ടികള്‍ക്ക്‌ പഠന സഹായം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന, അംഗവൈകല്യമുള്ള 25 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവ്‌ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു. കളമശ്ശേരി രാജഗിരി കോളജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസിന്റെ ജീവകാരുണ്യ സംഘടനയായ `രാജഗിരി ഔട്ട്‌റീച്ചി'ന്റെ സഹകരണത്തോടെയാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ സഹായം എത്തിക്കുവാന്‍ ഡബ്ല്യു.എം.സിക്ക്‌ സാധിക്കുമെന്ന്‌ ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ നടാവള്ളിയും പ്രസിഡന്റ്‌ ജയകൃഷ്‌ണന്‍ നായരും അറിയിച്ചു.

സംഘടന രൂപീകരിച്ച്‌ ഒരുവര്‍ഷം പോലും തികയുന്നതിന്‌ മുമ്പുതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കാന്‍ സാധിച്ചതില്‍ അവര്‍ സുന്തുഷ്‌ടി പ്രകടിപ്പിച്ചു. സംഘടനയുടെ അംഗഹ്‌ങളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ്‌ ഇതിനായി വിനിയോഗിക്കുന്നതെന്നും ത്രേസ്യാമ്മ നടാവള്ളിയും, ജയകൃഷ്‌ണന്‍ നായരും പറഞ്ഞു.

ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്‌ഘാടനം ഡബ്ല്യു.എം.സി വൈസ്‌ പ്രസാഡന്റും പ്രസിദ്ധ പ്രവാസി കവിയുമായ സന്തോഷ്‌ പാലായില്‍ നിന്നും ആദ്യ ചെക്ക്‌ ഏറ്റുവാങ്ങിക്കൊണ്ട്‌ ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ നടാവള്ളി നിര്‍വഹിച്ചു.

രാജഗിരി കോളജ്‌ മുന്‍ വിദ്യാര്‍ത്ഥിയും, ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റുമായ ജയകൃഷ്‌ണന്‍ `രാജഗിരി ഔട്ട്‌റീച്ചിന്റെ' പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിദേശത്തും സ്വദേശത്തുമുള്ള വിവിധ സംഘടനകളുടെ സഹായത്തോടെ രാജഗിരി ഔട്ട്‌ റീച്ച്‌ ഇതിനകം 5600 കുട്ടികളുടെ വിദ്യാഭ്യസ ചെലവ്‌ വഹിച്ചുവരുന്നു.

ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ട്രഷറര്‍ സോണി വടക്കേലാണ്‌ ഈ പ്രൊജക്‌ടിന്റെ കോര്‍ഡിനേറ്റര്‍. യോഗത്തില്‍ ഷോളി കുമ്പിളുവേലി, ഡോ. അജയന്‍ പിള്ള, സോണി വടക്കേല്‍, ഷാജി മാത്യു, സാബു കട്ടപ്പന, നിഷാദ്‌ പയറ്റുതറ, ജിം സിറിയക്‌, തോമസ്‌ ചാമക്കാല, സി.എം പാപ്പി, തോമസ്‌ ലൂക്കാ, ജോസി ജയിംസ്‌, മധു നായര്‍, ജോസ്‌ സോളമന്‍, ശ്യാം മേനോന്‍, ബാലാജി അംബരിയത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഈ മാസം അവസാനം ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌ പ്രോവിന്‍സിന്റെ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി `രാജഗിരി ഔട്ട്‌റീച്ച്‌' സന്ദര്‍ശിച്ച്‌ 25 വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം നേരിട്ട്‌ കൈമാറും. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കുട്ടികള്‍ക്ക്‌ പഠന സഹായം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക