Image

സുതാര്യ ഭരണം: കേരളം ലോകത്തിന്‌ മാതൃകയെന്ന്‌ അമേരിക്കന്‍ പ്രതിനിധി സംഘം

Published on 10 August, 2011
സുതാര്യ ഭരണം: കേരളം ലോകത്തിന്‌ മാതൃകയെന്ന്‌ അമേരിക്കന്‍ പ്രതിനിധി സംഘം
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുതാര്യഭരണം ലോകത്തിന്‌ മാതൃകയാണെന്ന്‌ ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ്‌ വിദേശകാര്യ വകുപ്പിലെ ഗ്ലോബല്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ അഫയേഴ്‌സിലെ പ്രതിനിധി റീത്ത ജോ ലൂയിസും സംഘവും വെളിപ്പെടുത്തി. സുതാര്യഭരണത്തിന്‌ ലോകമെമ്പാടും മാതൃകയാക്കാവുന്ന പരീക്ഷണമാണിതെന്ന്‌ അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ വെബിലൂടെ തത്സമയം സംപ്രേഷണം നടത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. റീത്ത ജോ ലൂയിസിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തി. കേരളം അമേരിക്കയില്‍ ഒരു ടൂറിസം റോഡ്‌ഷോ നടത്തുമെന്ന്‌ അമേരിക്കന്‍ സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു.

ദ്രവമാലിന്യമാണു കൂടുതല്‍. നിരവധി മാലിന്യസംസ്‌കരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണെ്‌ടങ്കിലും വിജയകരമായ മാതൃക കണെ്‌ടത്താനായിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാസമ്പന്നര്‍ ഏറെയുണെ്‌ടങ്കിലും സ്‌കില്‍ ഡവലപ്‌മെന്റില്‍ സംസ്ഥാനം പിന്നിലാണ്‌. ഇങ്ങനെ നിരവധി മേഖലകളില്‍ അമേരിക്കയുടെ അനുഭവസമ്പത്ത്‌ ഉപയോഗിക്കാവുന്നതാണെന്ന്‌ ചര്‍ച്ചയില്‍ നിര്‍ദേശം ഉയര്‍ന്നു. റോണ്‌ട എസ്‌. ബിന്‍ഡ, മാത്യു ബേ, ഫിന്നി ജേക്കബ്‌, ഡോ.ജേ ഗോര്‍ എന്നിവരാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക